ഉമ്മൻ ചാണ്ടിക്കു നേരെ ഉയർന്ന ലൈം​ഗികാരോപണം തെറ്റായിരുന്നു: വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ പത്രാധിപർ

Date:

Share post:

2013ൽ ഉമ്മൻ ചാണ്ടിക്കുനേരെ ഉയർന്ന ലൈം​ഗികാരോപണം അടിസ്ഥാനരഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ‘ദേശാഭിമാനി’ മുൻ കൺസൾട്ടിങ് എഡിറ്റർ എൻ. മാധവൻകുട്ടി രംഗത്ത്. ദേശാഭിമാനിയിലുണ്ടായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാർത്തകളിൽ മനഃപൂർവം മൗനം പാലിക്കേണ്ടിവന്നതായാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക്​ കുറിപ്പിൽ പറയുന്നത്.

എൻ. മാധവൻകുട്ടി ദേശാഭിമാനിയിൽ കൺസൾട്ടിങ്​ എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കു നേരെ ലൈം​ഗികാരോപണമുയരുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നറിഞ്ഞിട്ടുകൂടി പത്രത്തിൻറെ പ്രധാന സ്ഥാനത്തായതിനാൽ മൗനം പാലിക്കേണ്ടിവന്നു എന്നാണ് മാധവൻകുട്ടി പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിൽ ഓ സി, ഉമ്മൻ ചാണ്ടിയുണ്ട്
1 “ശൈലിമാറ്റം “, “ഐ എസ് ആർ ഒ ചാരക്കേസ് ” കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങൾക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ തലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ പിന്തുണ അങ്ങേയറ്റം ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.

2 “സരിത ” വിഷയത്തിൽ ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നൽകിയ അധാർമ്മിക
പിന്തുണയിൽ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാൻ ഓസി യുടെ മരണംവരെ ഞാൻ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങൾക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്‌ കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .ഉമ്മൻ ചാണ്ടിയുടെ കുടുംബത്തി ന്റെ യും കോൺഗ്രസ് യു ഡി എഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...