ഇന്ത്യക്കാരനായ പ്രവാസി കുട്ടിയുടെ ആഗ്രഹം നിറവേറ്റി ദുബായ് പോലീസ്. കുട്ടിയുടെ ആഗ്രഹപ്രകാരം ദുബായ് പോലീസ് അവനോടൊപ്പം ജന്മദിനം ആഘോഷിച്ചു.
അൽ അയാസ് പോലീസ് സ്റ്റേഷനിലാണ് എട്ടുവയസ്സുകാരൻ പിറന്നാൾ ആഘോഷിച്ചത്. ദുബായ് പോലീസിന്റെ ‘മെയ്ക് എ ചൈൽഡ് ഹാപ്പി’ പ്രോഗ്രാമിന് കീഴിലാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റുന്നതെന്ന് കേണൽ ഖലീഫ അൽ അവാദി പറഞ്ഞു.
കൊച്ചുകുട്ടിക്ക് പോലീസിനെയും പോലീസ് പട്രോളിംഗും ഇഷ്ടമായതിനാൽ അവന്റെ ആഗ്രഹം നിറവേറ്റാൻ റയാന്റെ പിതാവ് അധികാരികളോട് അഭ്യർത്ഥിച്ചതായി ക്യാപ്റ്റൻ സെയ്ഫ് അൽ കാബി പറഞ്ഞു. ക്യാപ്റ്റനും സഹപ്രവർത്തകരും റയാനെ പ്രദേശത്തെ സബർബൻ സ്ഥലങ്ങളിൽ പട്രോളിംഗ് പര്യടനത്തിനായി കൊണ്ടുപോയി, പട്രോളിംഗ് ജോലിയെക്കുറിച്ച് അവനോട് വിശദീകരിച്ചു. റയാന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം, തന്റെ അഭ്യർത്ഥനയോട് പ്രതികരിച്ചതിന് ദുബായിലെ അധികാരികൾക്ക് പിതാവ് നന്ദി പറഞ്ഞു.