സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തുര്‍ക്കി നിര്‍മിത ഇലക്ട്രിക് കാറുകള്‍ സമ്മാനമായി നൽകി തുര്‍ക്കി പ്രസിഡൻ്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ . ഉര്‍ദുഗാൻ്റെ സൗദി സന്ദര്‍ശനത്തിൻ്റെ ഭാഗമായാണ് സമ്മാനം വിതരണം ചെയ്തത്. ടഗ് കമ്പനിയുടെ വെളള കാറുകളാണ് സമ്മാനിച്ചത്.
ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ എത്തിച്ച കാറുകളിലൊന്നിൽ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉര്‍ദുഗാനും ആദ്യ യാത്രയും നടത്തി. കൊട്ടാരത്തിൽനിന്ന് തുർക്കി പ്രസിഡൻ്റിന് താമസ്സത്തിന് തയ്യാറാക്കിയ ഹോട്ടിലേക്കുളള യാത്രയിൽ കാറോടിച്ചത് സൌദി കിരീടാവകാശിയാണ്.
നേതാക്കൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ഉൾപ്പെടെ പ്രാദേശികവും അന്തര്‍ദേശീയ സംഭവവികാസങ്ങൾ ചര്‍ച്ച ചെയ്തു. നേരിട്ടുള്ള നിക്ഷേപം, ഊര്‍ജം, പ്രതിരോധം, വാര്‍ത്താവിനിമയം തുടങ്ങി വിവിധ മേഖലകളില്‍ നിരവധി ഉഭയകക്ഷി കരാറുകളിലും നേതാക്കൾ ഒപ്പുവച്ചു.