ഉംറ സർവ്വീസ്; കമ്പനികളുടെ പ്രവർത്തനം മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് മന്ത്രാലയം

Date:

Share post:

ഉംറ സർവ്വീസ് നടത്തുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. ഓരോ സ്ഥാപനത്തിന്റെയും ഗ്രേഡ് അനുസരിച്ചായിരിക്കും തൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തലെന്നും ഇതുവഴി തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.

കമ്പനി നൽകുന്ന സേവനങ്ങളിൽ തീർത്ഥാടകരുടെ സംതൃപ്തി 90 ശതമാനത്തിൽ കുറയാൻ പാടില്ല. കുറഞ്ഞാൽ അത് ത്രൈമാസ റിപ്പോർട്ടിൽ പ്രതിഫലിക്കും. നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്ന കാര്യത്തിലും കമ്പനികൾ പുലർത്തുന്ന പ്രതിബദ്ധത 90 ശതമാനത്തിൽ കുറയാൻ പാടില്ല. ഓരോ മൂന്നു മാസത്തിലെയും അവസാന ദിവസം സ്ഥാപനങ്ങളുടെ പ്രകടന നിലവാരം വിലയിരുത്തുകയും നേടുന്ന ഗ്രേഡ് അനുസരിച്ച് അവർക്ക് അനുവദിക്കുന്ന ഉംറ തീർത്ഥാടകരുടെ എണ്ണം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

ഉംറ സീസണിന്റെ അവസാനത്തിലും കമ്പനികളുടെ പ്രകടന നിലവാരം സീസണിൽ കൈവരിച്ച കണക്കുകൾക്കനുസരിച്ച് വിലയിരുത്തും. അതിനനുസരിച്ചായിരിക്കും വരാനിരിക്കുന്ന ഉംറ സീസണിൽ ഓരോ കമ്പനിക്കും സ്ഥാപനത്തിനും നൽകേണ്ട ഗ്രേഡ് നിർണയിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ ആഴ്ചയുടെ അവസാനം മുതൽ വിദേശ ഉംറ തീർത്ഥാടകരുടെ വരവ് ആരംഭിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...