വാഹനങ്ങളിലൂടെയുള്ള ശബ്ദ മലിനീകരണം; മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ

Date:

Share post:

വാഹനങ്ങളിലൂടെയുള്ള ശബ്ദ മലിനീകരണത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് ഖത്തർ. രാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങളിൽ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം മന്ത്രാലയത്തിൽ നിന്ന് ഖത്തറിലെ കാർ, ബൈക്ക് ഡീലർഷിപ്പുകൾക്കും, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും നൽകി.

വാഹനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച് ഖത്തർ ജനറൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേർഡ്സ് ആന്റ് മെട്രോളജി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് മേഖലയിലെ എല്ലാ സേവനദാതാക്കളും ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം 8/ 2008ഉം അതിന്റെ അനുബന്ധ വകുപ്പുകളും പ്രകാരമാണ് നിർദേശം.

വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം അവയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശബ്ദപരിധിയ്ക്ക് (ഡെസിബെൽ) മുകളിൽ ആയിരിക്കരുത് എന്നാണ് നിബന്ധന. ഈ നിബന്ധന പെട്രോൾ, ഡീസൽ വാഹനങ്ങൾക്കെല്ലാം ബാധകമാണ്. വീഴ്ച വരുത്തുന്നവർക്ക് ഒരു മില്യൺ റിയാൽ പിഴയും 2 വർഷം വരെ തടവും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...