അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ബംഗലൂരുവിലും പൊതുദർശനത്തിന് വെയ്ക്കും. കർണ്ണാടക മുൻമന്ത്രി ടി.ജോണിന്റെ വീട്ടിലായിരിക്കും പൊതുദർശനം. രാഹുൽഗാന്ധിയും സോണിയും ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും.
പ്രത്യേക വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലും പിന്നീട് ദർബാർ ഹാളിലും പൊതുദർശനത്തിന് വെയ്ക്കും. പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിലും പൊതുദർശനത്തിന് വെയ്ക്കും.
അതിന് ശേഷം കെപിസിസിയിൽ പൊതുദർശനം. വിലാപയാത്രയായി നാളെ പുതുപ്പള്ളിയിൽ എത്തിക്കും. നാളെ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനം. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ്. സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഉമ്മൻചാണ്ടി കുടുംബത്തെ അറിയിച്ചിരുന്നു.