ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഉദയ്പൂർ വിമാനത്താവളത്തിലാണ് സംഭവം. പിന്നീട് സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്യ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ 470 നമ്പർ വിമാനത്തിലെ യാത്രക്കാരന്റെ മൊബൈൽ ആണ്നി അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ആ സമയം വിമാനത്തിൽ140 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.