‘ഞങ്ങൾ അയൽക്കാർ, അവൾ കാനഡയിലും ഞാൻ കാക്കനാടും’, വിവാഹത്തിന് ശേഷം പ്രതികരണവുമായി ആർജെ മാത്തുക്കുട്ടി 

Date:

Share post:

പ്രശസ്ത റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശിയായ ഡോ.എലിസബത്ത് ഷാജി മഠത്തിലാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വൈകുന്നേരം നടന്ന വിവാഹറിസപ്ഷനിൽ വിനീത് ശ്രീനിവാസൻ ഉൾപ്പടെ നിരവധിപ്പേർ താരത്തിന് ആശംസകളുമായി എത്തിയിരുന്നു.

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നുവെന്നും എലിസബത്ത് ചെറുപ്പം മുതൽക്കേ അറിയാവുന്ന അടുത്ത സുഹൃത്താണെന്നും വിവാഹശേഷം മാത്തുക്കുട്ടി പറഞ്ഞു. ഭാര്യയുടെ പേര് എലിസബത്ത് ഷാജി, അവൾ ഡോക്ടറാണ്. കാനഡയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങൾ അയൽക്കാരാണ്. സൗഹൃദം പിന്നീട് ദൃഢമാകുകയും പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു എന്ന് മാത്തുക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം അരുണ്‍ മാത്യു എന്നാണ് മാത്തുക്കുട്ടിയുടെ യഥാര്‍ഥ പേര്. എന്നാൽ റേഡിയോ ജോക്കി ആയിരുന്നപ്പോള്‍ ഉള്ള ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്. ചാനല്‍ ഷോകളിലൂടെ അവതാരകനായി തിളങ്ങിയ മാത്തുക്കുട്ടി പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചു. അവതാരകന്‍ കലേഷ് ദിവാകരനോടൊപ്പമുള്ള മാത്തു-കല്ലു എന്ന കൂട്ടുകെട്ടാണ് മാത്തുക്കുട്ടിയെ ഏറെ പ്രശസ്തനാക്കിയത്. 2015ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം എഴുത്തിലും മാത്തുക്കുട്ടി പങ്കാളിയായിരുന്നു. തുടർന്ന് 2021ല്‍ ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന സിനിമ സംവിധാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...