ഭർത്താവും മക്കളും നോക്കിനിൽക്കെ യുവതിയെ തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ വീഡിയോ പുറത്ത്. മുംബൈ ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിലാണ് സംഭവം. ദമ്പതികൾ ഒരു പാറയിൽ ഇരിക്കുകയും കുട്ടികൾ അൽപ്പം ദൂരെ നിന്ന് അവരുടെ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു.
ഇതിനിടെ ആഞ്ഞടിച്ച ഒരു വലിയ തിരമാലയിൽ യുവതി അകപ്പെടുകയായിരുന്നു. കുടുംബത്തിനൊപ്പം എത്തിയ 32 കാരിയായ ജ്യോതി സോനാർ എന്ന യുവതിയാണ് അപകടത്തിൽപ്പെട്ടത്. ഭർത്താവിനൊപ്പം കടൽത്തീരത്തെ പാറയിൽ ഇരിക്കുന്ന ജ്യോതിയുടെ വീഡിയോ മക്കളാണ് വീഡിയോയിൽ പകർത്തിയത്.വീഡിയോയിൽ കുട്ടികൾ അമ്മേ എന്ന് വിളിച്ച് നിലവിളിക്കുന്നുണ്ട്. മുംബൈയിലെ റബാലെ നിവാസിയായ മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമിച്ച് കൊണ്ട് സാരിയിൽ മുറുകെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സമീപത്ത് നിന്നിരുന്ന ചിലർ മുകേഷിനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് മാറ്റുകയായിരുന്നു. സംഭവം അറിയിച്ചത് അനുസരിച്ച് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. പിന്നീട് ജ്യോതിയുടെ മൃതദേഹം കണ്ടെത്തി.
This is so horrible How can a person risk their life for some videos..
The lady has swept away and lost her life in front of his kid.#bandstand #Mumbai pic.twitter.com/xMat7BGo34— Pramod Jain (@log_kyasochenge) July 15, 2023