എ.ഐ വിദ്യയിലൂടെ വ്യാജ വീഡിയോ കോള്‍ തട്ടിപ്പ് ; കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

Date:

Share post:

നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ വ്യാജ വീഡിയോ കോൾ നടത്തി പണം തട്ടുന്നത് വ്യാപകമാകുന്നു. ഡൽഹി സ്വദേശിക്ക് പണം നഷ്ടമായതിന് പിന്നാലെ കോഴിക്കോടും സമാന പരാതി ഉയർന്നു. കേരളത്തിൽ ഇത് ആദ്യ കേസാണെന്ന് സൈബർ പൊലീസ് പറയുന്നു.

കോഴിക്കോട് സ്വദേശി രാധാകൃഷ്ണനാണ് പണം നഷ്ടമായത്. സുഹൃത്തെന്ന വ്യാജേനയെത്തിയ വീഡിയോകോളിലൂടെ നാൽപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്.കഴിഞ്ഞ ദിവസം ഡൽഹി സ്വദേശിക്കും പണം നഷ്ടമായിരുന്നു.

എ.ഐ വിദ്യയിലൂടെ പണം തട്ടുന്നതിനെതിരേ അന്താരാഷ്ട്ര തലത്തിലും ജാഗ്രത തുടരുകയാണ്. ഡീപ് ഫേക്ക്’ എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് സൈബര്‍ പൊലീസ് കണ്ടെത്തല്‍. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ വ്യാജ ചിത്രങ്ങളുടെ കണ്ണും ചുണ്ടുമനക്കി വ്യാജ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പണം തട്ടുന്നത്.

മക്കളുടെ കാര്യവും ആരോഗ്യവും മറ്റും തിരക്കി വിശ്വാസമുറപ്പിച്ചശേഷമാണ് തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്നതും അക്കൌണ്ട് നമ്പർ കൈമാറുന്നതും. തട്ടിപ്പിന് ഇരയായവർ വാസ്തവം തിരിച്ചറിഞ്ഞതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

കോഴിക്കോട് സ്വദേശി തട്ടിപ്പിന് ഇരയായതോടെ കേരള സൈബർ പൊലീസ് ബോധവത്കരണ വീഡിയൊ പുറത്തിറക്കി. വ്യാജ കോളുകൾ സംബന്ധിച്ച വിവരം ലഭിക്കുന്നവർ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...