ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ എം ശ്രീശങ്കറിന് ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ. ഈ പ്രകടനത്തോടെ 2024 ലെ പാരീസ് ഒളിമ്പിക്സിനുള്ള യോഗ്യത കൂടി നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീശങ്കർ. ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
8.40 മീറ്റർ ദൂരം ചാടിയ ചൈനീസ് തായ്പേയുടെ യു ടാങ് ലിന്നിനാണ് സ്വർണം. 8.08 മീറ്റർ ദൂരം ചാടിയ ചൈനയുടെ മിന്‍ഗുന്‍ യാങ് വെങ്കലം നേടി. മീറ്റില്‍ നാല് ശ്രമങ്ങളിലും എട്ട് മീറ്റർ പിന്നിടാന്‍ ശ്രീശങ്കറിനായിട്ടുണ്ട്. മുൻപ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ശ്രീശങ്കർ വെള്ളി മെഡൽ നേട്ടം കൈവരിച്ചിരുന്നു. രണ്ടാം തവണയാണ് താരം ഒളിമ്പിക്സിന് യോഗ്യത നേടുന്നത്.