നിയമമേഖലയിലെ ഗ്ലോബൽ ഇന്റർനാഷണൽ അവാർഡ് കുവൈത്തി പൗരന്. ഫ്രഞ്ച് തലസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിലാണ് 2023 ലെ മികച്ച അറബ് നിയമജ്ഞനുള്ള അവാര്‍ഡ് കുവൈത്തി പൗരനായ ഫവാസ് മുഹമ്മദ് അൽ അവാദി നേടിയത്.
അമേരിക്കയിലെ വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നാണ് അൽ അവാദി നിയമ ഡോക്ടറേറ്റ് നേടിയത്. അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽ-അവധി പറഞ്ഞു. നിയമം, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ഫുഡ്, കമ്മ്യൂണിക്കേഷൻസ്, പെട്രോകെമിക്കൽസ്, ഓട്ടോമൊബൈൽസ്, ഗവേഷണം, ആരോഗ്യം എന്നീ മേഖലയിലുള്ളവര്‍ക്കാണ് ഗ്ലോബൽ അവാർഡുകൾ നൽകുന്നത്.