ബുധനാഴ്ച രാവിലെ പത്തിമണിയ്ക്കാണ് തെക്കന്‍ ഇറാനില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭുനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ താഴ്ഭാഗത്താണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇറാനില്‍ റിക്ടര്‍ സ്കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തി.
അതേസമയം ദുബായ് ഉൾപ്പടെ ഇതര ഗൾഫ് രാജ്യങ്ങളിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍ പറയുന്നു. ചലനം അനുഭവപ്പെട്ടെങ്കിലും മറ്റൊരുഫലവും ഉണ്ടാക്കിയില്ലെന്ന് നാഷണല്‍ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വകുപ്പ് വ്യക്തമാക്കി.
ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേയും അറിയിച്ചു. എന്നാല്‍ ഇറാനില്‍ ഉൾപ്പെടെ നാശനഷ്ടങ്ങളൊ മരണങ്ങളൊ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഗൾഫ് മേഖലയില്‍ തുടര്‍മാന ചലനങ്ങൾ ആശങ്കകൾ വിതയ്ക്കുന്നതാണ്. ദിവസങ്ങൾക്ക് മുമ്പാണ് റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കുവൈറ്റുണ്ടായത്.