അൽ അഹ്സയിൽ ഉണ്ടായ തീ പിടുത്തത്തിൽ 10 പേർ വെന്തു മരിച്ചു, മരിച്ചവരിൽ മലയാളിയും 

Date:

Share post:

സൗദി അറേബ്യയിലെ അൽ അഹ്സയിൽ ഉണ്ടായ തീ പിടുത്തത്തിൽ 10 പേർ വെന്തു മരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട്‌ താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ചത്. നജ്മ ബീവിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ, മുഹമ്മദ്‌ അജ്മൽ, അൽസൽന, അഫ്സൽ എന്നിവരാണ് മക്കൾ.

അല്‍ അഹ്സ ഹുഫൂഫിലുള്ള ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. ഇന്നലെ (വെള്ളി) വൈകുന്നേരമായിരുന്നു സംഭവം. മരിച്ചവരിൽ ഒൻപത് പേരും ബംഗ്ലാദേശ് സ്വദേശികൾ ആണെന്നാണ് പുറത്ത് വരുന്ന വിവരം. വര്‍ക് ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവർ. വെള്ളിയാഴ്ച അവധിയായതിനാല്‍ വർക് ഷോപ്പ് ജീവനക്കാരായ ഇവർ പുലര്‍ച്ച വരെ ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് തീ പടർന്നത്.

വര്‍ക് ഷോപ്പിന്റെ മറ്റ് പരിസരത്തേയ്ക്കും തീ പടർന്നിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിശമനാ വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പിന്നീട് മുകളിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് മൃതദേഹങ്ങൾ മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...