മിഠായിത്തെരുവില്‍ റെയ്ഡിനെത്തിയ ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു. നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. 27 കോടിയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി. ജിഎസ്ടി ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർ ടി.എ അശോകൻ പറഞ്ഞു.
25 ഓളം കടകളിലാണ് നികുതി വെട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാൽ പരിശോധനകൾ പൂർത്തിയാക്കിയാലേ തട്ടിപ്പിന്റെ വ്യാപ്തി എത്രയാണെന്ന് മനസിലാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം മുൻകൂട്ടി അറിയിക്കാതെയാണ് റെയ്ഡ് നടത്തിയതെന്ന് കച്ചവടക്കാർ പറഞ്ഞു.