പെർമിറ്റില്ലാതെ അപ്പാർട്ട്മെന്റിൽ മെഡിക്കൽ പ്രാക്ടീസ് നടത്തിയ വ്യാജ ഡോക്ടറെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. കുറ്റാന്വേഷണ വകുപ്പിലെ ആന്റി മണി ലോണ്ടറിങ് ക്രൈംസ് വിഭാഗം ഖൈത്താനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചികിത്സക്ക് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
രാജ്യത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനായി നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകള്‍ അധികൃതർ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുവൈറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 25 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. ഷര്‍ഖ് മേഖലയിലെ ഫിഷ് മാര്‍ക്കറ്റില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരെയാണ് അധികൃതര്‍ പിടികൂടിയത്. ഇതിന് പുറമെ സാമൂഹിക മാധ്യമങ്ങള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയെന്ന കേസിൽ എട്ടു പ്രവാസികളെയും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.