ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് 49 കാരനായ ഒരാളെ സൗദി അറേബ്യയിലെ അൽ ഖുൻഫുദ ഗവർണറേറ്റിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ രോഗിയെ ക്ലിനിക്കൽ പരിശോധനയും എക്സ്റേയും നടത്തിയപ്പോൾ ശ്വാസനാളത്തിൽ കാറിന്റെ താക്കോൽ കുടുങ്ങിയതായി കണ്ടെത്തിയെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
താക്കോൽ വായിൽ വെച്ച് കളിക്കുകയായിരുന്നെന്ന് രോഗി സമ്മതിച്ചു. താക്കോൽ അബദ്ധത്തിൽ വിഴുങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് അദ്ദേഹത്തിന് ഭാഗികമായി ശ്വാസംമുട്ടൽ ഉണ്ടാക്കി. മാത്രമല്ല, ഹൃദ്രോഗിയായതിനാൽ കാറിന്റെ താക്കോൽ പുറത്തെടുക്കുന്ന പ്രക്രിയ ഡോക്ടർമാർക്ക് സങ്കീർണ്ണമായിരുന്നു.
എന്നാൽ എൻഡോസ്കോപ്പിയുടെ രൂപത്തിൽ ശസ്ത്രക്രിയ ഇടപെടൽ നടന്നു. ശേഷം ലാപ്രോസ്കോപ്പിയിലൂടെ താക്കോൽ സുരക്ഷിതമായി പുറത്തെടുത്തു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.