തക്കാളിക്ക് പൊന്നും വില; കിലോ 120ൽ എത്തി

Date:

Share post:

കേരളത്തിൽ പച്ചക്കറിക്ക് പൊളളും വില. പൊതു വിപണിയിലും ഹോർട്ടി കോർപ്പിലും വിലയിൽ വലിയ കുറവില്ല. ഒരു മാസത്തിനുള്ളിലാണ് വില കുതിച്ചുയർന്നത്.

ഒരു മാസം മുമ്പ് കിലോയ്ക്ക് മുപ്പത് രൂപയുണ്ടായിരുന്ന തക്കാളിക്ക് കിലോ 120 രൂപയിലെത്തി. മിക്ക ഇനങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയോളം വിലയെത്തിയെന്ന് മൊത്തകച്ചവടക്കാർ പറയുന്നു.

ഇഞ്ചി കിലോ 100 രൂപയിൽനിന്ന് 280ൽ എത്തി. ബീൻസിന് 100 രൂപയാണ് വില. നാൽപ്പത് രൂപയാണ് വർദ്ധനവ്. വെണ്ടക്ക 20ൽ നിന്ന് ഇരട്ടിവിലയിലെത്തി. മുകളിന് 30 രൂപ വർദ്ധിച്ച് കിലോ 80 ആയി. മറ്റിനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്.

അന്യ സംസ്ഥാങ്ങളിലെ കനത്ത മഴയും കൃഷിനാശവുമാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. പ്രതിസന്ധി ഒരുമാസം തുടരുമെന്നാണ് നിഗമനം. സർക്കാറിൻ്റെ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കിൽ പച്ചക്കറികളിൽനിന്ന് തക്കാളിയും മുളകും വരെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മലയാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടും; മുന്നറിയിപ്പുമായി ആർടിഎ

ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ ഇന്ന് ഗതാഗത തടസം നേരിടുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ടി100 ട്രയാത്‌ലോൺ വേൾഡ് ടൂർ...

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...