വാഹന ലൈസൻസുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ ഒരുമാസത്തെ സമയം നീട്ടി അനുവദിച്ച് റാസൽഖൈമ വെഹിക്കിൾസ് ആന്റ് ഡ്രൈവേഴ്സ് ലൈസൻസിങ് വകുപ്പ്. 2019 ജനുവരി ഒന്നിനോ അതിന് മുമ്പോ കാലഹരണപ്പെട്ട വാഹനങ്ങളുടെ ലൈസൻസ് രജിസ്ട്രേഷൻ പുതുക്കാനാണ് ഒരു മാസത്തെ സമയം കൂടി അനുവദിച്ചത്.
നിശ്ചിത സമയം കഴിഞ്ഞും ലൈസൻസ് പുതുക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾക്ക് 500 ദിർഹം പിഴയും നാല് ബാക്ക് പോയന്റുകളുമാണ് ശിക്ഷ. ആദ്യ പിഴ അടച്ചതിന് ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ വീണ്ടും പിഴ ചുമത്തും.
ലൈസൻസ് പുതുക്കാത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുന്നോടിയായാണ് ഉടമകൾക്ക് സമയം നീട്ടി നൽകിയുള്ള അധികൃതരുടെ അറിയിപ്പ്. വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റും ഇൻഷുറൻസും കാലാവധി തീരുന്നതിന് 40 ദിവസം മുമ്പ് പുതുക്കണമെന്നാണ് നിയമം. കാലഹരണപ്പെട്ട ലൈസൻസ് പ്ലേറ്റുകളുള്ള വാഹനങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക റഡാർ സംവിധാനവും റാസൽഖൈമയിലുണ്ട്.