ചന്ദ്രയാന്‍–3 കുതിച്ചുയരാന്‍ ഇനി ഒരു ദിവസത്തിന്റെ ദൂരം മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ തുടങ്ങി.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ തിരപ്പതി ക്ഷേത്രത്തിൽ എത്തി അനുഗ്രഹം തേടി ശാസ്ത്രജ്ഞർ. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം ചന്ദ്രയാൻ മൂന്നിന്റെ ചെറിയ മാതൃകയുമായി തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം സന്ദർശിക്കുകയായിരുന്നു. എട്ട് ശാസ്ത്രജ്ഞരുടെ ഉൾപ്പെടുന്ന സംഘമാണ് രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തിരുപ്പതിയിൽ എത്തിയത്.
ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ പാളിച്ചകളുണ്ടാവുകയാണങ്കില് റീലാന്‍ഡിങ് നടത്താനുള്ള സൗകര്യമാണു ചന്ദ്രയാന്‍ മൂന്നിന്റെ ഏറ്റവും വലിയ പ്രത്യേകത.