വാഹന രജിസ്ട്രേഷൻ നിയമം ശക്തമാക്കി റാസൽ ഖൈമ

Date:

Share post:

2019 ജനുവരി ഒന്നിന് മുമ്പ് ലൈസൻസ് പ്ളേറ്റുകളുടെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് റാസൽ ഖൈമ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് വകുപ്പ്. കാലഹരണപ്പെട്ട ലൈസൻസുകൾ പൂർണമായും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. നിരത്തുകളിൽ നിന്ന് ഇത്തരം വാഹനങ്ങൾ ഒഴിവാക്കുന്നതിന് പരിശോധനകളും ശക്തമാക്കി.

അതേസയയം സമ്പൂർണ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് ലൈസൻസുകൾ പുതുക്കുന്നതിന് ഒരു മാസത്തെ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താമെന്നും അധികൃതർ സൂചിപ്പിച്ചു. കൃത്യസമയത്ത് വാഹന ലൈസൻസ് പ്ലേറ്റ് പുതുക്കാത്തവർക്കുള്ള പിഴയെ കുറിച്ചും അധികൃതർ ഓർമ്മപ്പെടുത്തൽ നൽകിയിട്ടുണ്ട്.

ഒരു വാഹനത്തിൻ്റെ ലൈസൻസ് പ്ലേറ്റും ഇൻഷുറൻസും കാലാവധി തീരുന്നതിന് 40 ദിവസം മുമ്പ് പുതുക്കിയിരിക്കണമെന്നാണ് നിർദ്ദേശം. വീഴ്ചയുണ്ടായാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളുമാണ് ലഭിക്കുക. പിഴയടച്ചതിന് ശേഷവും രജിസ്ട്രേഷൻ വൈകിയാൽ 15ആം ദിവസം വീണ്ടും പിഴചുമത്തും. മൂന്ന് മാസം പിന്നിട്ടിട്ടും വാഹനത്തിൻ്റെ ലൈസൻസ് പ്ലേറ്റ് പുതുക്കിയില്ലെങ്കിൽ വാഹനം ഏഴ് ദിവസത്തേക്ക് പിടിച്ചെടുക്കാനും വൃവസ്ഥയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...