ബസ് കണ്ടക്ടര്‍ ജോലി സമയത്തു തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) ബസിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സർക്കാർ ജോലിയുടെ യൂണിഫോമിന്റെ കൂടെ ഇത്തരം തൊപ്പി ധരിക്കരുതെന്നാണ് യുവതി പറയുന്നത്. ധരിച്ചിട്ടുള്ള പച്ചത്തൊപ്പി മതപരമായതാണെന്ന് ആരോപിച്ചാണു കണ്ടക്ടറോടു യുവതി തര്‍ക്കിക്കുന്നത്.
‘‘ഞാൻ വർഷങ്ങളായി ഇതേ തൊപ്പി ധരിക്കാറുണ്ട്’’ എന്നു കണ്ടക്ടർ മര്യാദയോടെ മറുപടി പറയുന്നുണ്ടെങ്കിലും യുവതി ദേഷ്യത്തിൽ തന്നെയായിരുന്നു. ‘‘നിങ്ങൾ ഇങ്ങനെ തൊപ്പി ധരിക്കുന്നത് നിയമാനുസൃതമല്ല. നിയമം എല്ലാവർക്കും തുല്യമാണ്. തൊപ്പി ഉടൻ മാറ്റണം. ഇല്ലെങ്കിൽ അധികൃതരെ വിവരമറിയിക്കും’’ എന്നും യുവതി നിലപാടെടുത്തു. സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ, മതാനുഷ്ഠാനങ്ങൾ വീട്ടിൽ മതിയെന്നും പൊതുസ്ഥലത്തു പാടില്ലെന്നും യുവതി പറയുന്നുണ്ട്.
Who is this lady making video & forcing this conductor to remove his scarp just because it is green? Please show her face, I want to spit on her face.
pic.twitter.com/u8NyQP6sUk— ABDULLA MADUMOOLE ಅಬ್ದುಲ್ಲ ಮಾದುಮೂಲೆ (@AMadumool) July 11, 2023