സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ ജാഗ്രതൈ! യുഎഇയിൽ സൈബർ നിയമം അനുസരിച്ച് കടുത്ത ശിക്ഷയുണ്ടാകുമെന്ന് നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. മതങ്ങൾക്കോ വിശ്വാസികൾക്കോ അപകീർത്തികരമായ തരത്തിൽ പോസ്റ്റ് ഇടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
സർക്കാർ, വകുപ്പ്, ചിഹ്നങ്ങൾ, ഭരണാധികാരികൾ എന്നിവയ്ക്കെതിരെ പോസ്റ്റ് ഇടുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ജീവനക്കാരെ അപമാനിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നിയമലംഘകർക്ക് 7 വർഷം വരെ തടവും 2.5 ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് ഒന്നു മുതൽ അഞ്ചു വർഷം വരെ തടവും 2.5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ഉണ്ടാകും.