ഇനി തിരുവനന്തപുരത്തേക്ക് ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴി പറന്നുവരാം. സലാം എയര്‍വെയസ് ആണ് ഫുജൈറ-മസ്കറ്റ് സര്‍വീസ് തുടങ്ങിയത്.
ആദ്യ വിമാനത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പ്രാദേശികസമയം രാവിലെ 9.40 നും രാത്രി 8.10 നുമാണ് ഫുജൈറയില്‍ നിന്ന് വിമാനം യാത്ര തിരിക്കുന്നത്.
നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ളൈറ്റ് സർവീസ് ആരംഭിക്കുന്നത്.