നയതന്ത്ര പര്യടനം, ഇന്ത്യൻ പ്രധാനമന്ത്രി ശനിയാഴ്ച യുഎഇ സന്ദർശിക്കും 

Date:

Share post:

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 15ന് യുഎഇ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായകമായ സന്ദർശനം നടത്തുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചയും നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫ്രാൻസിൽ നിന്ന് തിരിച്ചുവരുന്ന വഴിയായിരിക്കും മോദി യുഎഇ സന്ദർശിക്കുക.

ജൂലൈ 13ന് പ്രധാനമന്ത്രി ഫ്രാൻസിലെത്തും. അവിടെ ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥിയാകും. ശേഷം 15ന് ഇവിടെ നിന്ന് യാത്ര തിരിച്ച് യുഎഇയിലിറങ്ങും. അതേസമയം 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദിയുടെ ഗൾഫ് രാജ്യത്തേയ്ക്കുള്ള അഞ്ചാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വർദ്ധിച്ചു വരുന്ന പ്രാധാന്യത്തിന് സന്ദർശനം അടിവരയിടുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ 2021-2022 സാമ്പത്തിക വർഷത്തിലെ 72.9 ബില്യൺ ഡോളറിൽ നിന്ന് 2022-2023 സാമ്പത്തിക വർഷത്തിൽ 84.5 ബില്യൺ ഡോളറായി രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അളവ് ചരിത്രപരമായ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം സാമ്പത്തിക സഹകരണത്തിന് പുറമേ ഇന്ത്യയും യുഎഇയും തമ്മിലുള്ള പ്രതിരോധ ഇടപെടലും ഇരു രാജ്യങ്ങളുടെയും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. സേവന മേധാവികൾ, സൈനിക വിദ്യാഭ്യാസ വിനിമയങ്ങൾ, ഫങ്ഷനൽ തലത്തിലുള്ള ഇടപഴകലുകൾ എന്നിവയുൾപ്പെടെ ഉയർന്ന തലങ്ങളിലെ പതിവ് കൈമാറ്റങ്ങൾ ഉഭയകക്ഷി പ്രതിരോധ സഹകരണത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളും പതിവായി സംയുക്ത നാവിക അഭ്യാസങ്ങളും മറ്റും നടത്തി ഇരു രാജ്യങ്ങളുടെയും സായുധ സേനകൾക്കിടയിൽ പരസ്പര വിശ്വാസവും സൗഹൃദവും വളർത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവിൽ ഇന്നും തീരുമാനമായില്ല; കേസ് വീണ്ടും നീട്ടിവെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൽ റഹീമിൻ്റെ മോചനത്തിൽ ഇന്നും തീരുമാനമായില്ല. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെക്കുകയായിരുന്നു. ഇന്ന്...

15 വർഷത്തെ പ്രണയസാഫല്യം; കീർത്തിക്ക് താലി ചാർത്തി ആന്റണി

15 വർഷത്തെ കാത്തിരിപ്പിന് ശേഷം നടി കീർത്തി സുരേഷിന് താലി ചാർത്തി ആന്റണി തട്ടിൽ. ഗോവയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി ഏഴ് ദശലക്ഷം ദിർഹം പുരസ്‌കാരം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

യുഎഇയിൽ ഫയലുകൾ ഇനി ചുവപ്പുനാടയിൽ കുരുങ്ങില്ല. ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായി പുതിയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് രാജ്യം. ഇതിന്റെ ഭാ​ഗമായി ഗവൺമെന്റ് ജീവനക്കാർക്ക് ഏഴ് ദശലക്ഷം...

യുഎഇയിലെ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്തു

യുഎഇയിലെ പ്രഥമ കുടുംബമന്ത്രിയായി സന ബിൻത് മുഹമ്മദ് സുഹൈൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അബുദാബി ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ വെച്ചാണ് സന...