റിയാദ് ഇന്ത്യൻ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പനി ബാധിച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ (16) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ ഹയ്യ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.