ശരാശരി വേതനത്തിന്റെ പട്ടികയിൽ അറബ് രാജ്യങ്ങൾക്കിടയിൽ ഖത്തർ ഒന്നാമത്. ആഗോള തലത്തിൽ 6-ാം സ്ഥാനത്താണ് രാജ്യം. ഖത്തറിലെ ശരാശരി വേതനം 4,130.45 യുഎസ് ഡോളറാണ്. നികുതി ഇളവുകൾക്ക് ശേഷം ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശരാശരി പ്രതിമാസ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
100 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള നംബിയോയുടെ ശരാശരി വേതന പട്ടികയിൽ ഖത്തർ ഉൾപ്പെടെ 12 അറബ് രാജ്യങ്ങളാണ് സ്ഥാനം നേടിയിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ രണ്ടാമതും ആഗോള തലത്തിൽ 7-ാം സ്ഥാനത്തുമാണ് യുഎഇ. യുഎഇയുടെ ശരാശരി വേതനം 3,581.87 ഡോളറാണ്. മൂന്നാം സ്ഥാനത്ത് ശരാശരി വേതനം 2,526.41 ഡോളറോടെ കുവൈറ്റ് ആണ്. ആഗോള തലത്തിൽ 22-ാം സ്ഥാനമാണ് കുവൈത്തിന്. നാലാം സ്ഥാനത്ത് ഒമാൻ (ആഗോള തലത്തിൽ 27), അഞ്ചാമത് സൗദി (ആഗോള തലത്തിൽ 28) എന്നിവയാണ്. ഒമാനിലെ ശരാശരി വേതനം 2,220.83 ഡോളറും സൗദിയിലേത് 2,040,53 ഡോളറുമാണ്.
അറബ് രാജ്യങ്ങൾക്കിടയിൽ ആദ്യ പത്തിൽ പലസ്തീൻ, ജോർദാൻ, ഇറാഖ്, മൊറോക്കോ, ലിബിയ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. ആഗോള തലത്തിൽ ശരാശരി വേതനത്തിൽ സ്വിറ്റ്സർലാന്റ് (6,186.01 ഡോളർ) ആണ് മുന്നിൽ നിൽക്കുന്ന രാജ്യം. ലക്സംബെർഗ് (5,180.70 ഡോളർ) രണ്ടാമതും സിംഗപ്പൂർ (5,032.35 ഡോളർ) മൂന്നാമതും യുഎസ് (4,658.96 ഡോളർ), ഐസ്ലൻഡ് (4,259.03 ഡോളർ) എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണുള്ളത്. പട്ടികയിൽ ഇന്ത്യയ്ക്ക് 63-ാം സ്ഥാനമാണ്. ഇന്ത്യയുടെ ശരാശരി വേതനം 584.08 ഡോളറാണ്.