ചെന്നൈ ടീമിലെടുക്കാമോ എന്ന് യോഗി ബാബു, സിനിമയിൽ തിരക്കിലല്ലേയെന്ന് ധോണി 

Date:

Share post:

ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ എന്ന നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സിഎസ്കെ ടീമിന്റെ ക്യാപ്റ്റൻ എംഎസ് ധോണി. താരത്തിന്റെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായ ലെറ്റ്സ് ഗെറ്റ് മാരീഡിന്റെ(എൽ.ജി.എം) ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ചിത്രത്തിലെ നടന്മാരിൽ ഒരാൾ കൂടിയായ യോഗി ബാബുവിന്റെ ചോദ്യം.

അതേസമയം ചോദ്യത്തിന് അതേ രീതിയിൽ തന്നെ തമാശ രൂപേണയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും മറുപടി നൽകിയത്. സൂപ്പർ കിങ്സിൽ അമ്പാട്ടി റായുഡു വിരമിച്ച ഒഴിവുണ്ട്. അതിൽ നിങ്ങൾക്കൊരു അവസരം നൽകാൻ മാനേജ്മെന്റിനോട് ശുപാർശ ചെയ്യാം. എന്നാൽ, നിങ്ങളിപ്പോൾ സിനിമയിൽ തിരക്കിലല്ലേ. സ്ഥിര​മായി കളിക്കണമെന്നേ പറയുള്ളു. നിങ്ങളെ പരിക്കേൽപിക്കാൻ വളരെ വേഗത്തിലായിരിക്കും അവർ പന്തെറിയുക എന്നും ധോണി പറഞ്ഞു. വൻ കരഘോഷത്തോടെയാണ് ധോണിയുടെ മറുപടിയെ ചടങ്ങിനെത്തിയവർ സ്വീകരിച്ചത്.

ചെന്നൈ ലീല പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭാര്യ സാക്ഷിക്കൊപ്പമാണ് ധോണി എത്തിയത്. ഇരുവർക്കും ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. താരത്തിന്റെ പേരു വിളിച്ച് ആർത്തുവിളിച്ച ആരാധകർ പൂക്കൾ വിതറിയാണ് ഇവരെ വരവേറ്റത്. ഫാമി​ലി എന്റർടെയ്നർ ​ചിത്രമാണ് എൽ.ജി.എം. യോഗി ബാബുവിനെ കൂടാതെ ഹരീഷ് കല്യാൺ, ഇവാന, നാദിയ, ആർ.ജെ വിജയ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...