ഒരു ജോലി നേടുക എന്ന സ്വപ്നവുമായി അമ്മ പരീക്ഷാ ഹാളിൽ എത്തിയത് കൈക്കുഞ്ഞുമായി. അമ്മ പരീക്ഷയ്ക്ക് പോയപ്പോൾ കരഞ്ഞു തളർന്ന പിഞ്ചുകുഞ്ഞിന് കാവലായത് പൊലീസ് ഉദ്യോഗസ്ഥയും. ഗുജറാത്ത് ഹൈക്കോടതി പ്യൂണ്‍ ഒഴിവിലേക്ക് ഞായറാഴ്ച നടന്ന എഴുത്ത് പരീക്ഷയില്‍ നിന്നുള്ള വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
പരീക്ഷ തീരും വരെ കുഞ്ഞിന് കളിപ്പിച്ചും ചിരിപ്പിച്ചും വരാന്തയില്‍ നിന്ന പൊലീസ് കോണ്‍സ്റ്റബിളിന്‍റെ ചിത്രങ്ങള്‍ അഹമ്മദാബാദ് പൊലീസാണ് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചത്. പരീക്ഷാ ഹാളിൽ അമ്മ പ്രവേശിച്ചതിന് പിന്നാലെ തന്നെ കുഞ്ഞ് നിർത്താതെ കരയാൻ തുടങ്ങി.
ഇതോടെ ഉദ്യോഗാര്‍ത്ഥി എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. ഈ സമയത്താണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ത്ഥിക്ക് സഹായവുമായി എത്തുന്നത്. ദയാ ബെന്‍ എന്ന വനിതാ കോണ്‍സ്റ്റബിളാണ് പരീക്ഷ തീരുംവരെ കുഞ്ഞിന് കാവലായി നിന്നത്.
ઓઢવ ખાતે પરીક્ષા આપવા માટે આવેલ મહીલા પરીક્ષાર્થીનુ બાળક રોતું હોય જેથી મહિલા પરીક્ષાથી નું પેપર દરમિયાન સમય બગડે નહીં અને પરીક્ષા વ્યવસ્થિત રીતે આપી શકે તે સારું મહિલા પોલીસ કર્મચારી દયાબેન નાઓએ માનવીય અભિગમ દાખવી બાળકને સાચવેલ જેથી માનવીય અભિગમ દાખવવામાંઆવેલ છે pic.twitter.com/SIffnOhfQM
— Ahmedabad Police અમદાવાદ પોલીસ (@AhmedabadPolice) July 9, 2023