യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുതിയ പുസ്തകം പുറത്തിറക്കി. ‘ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കം’ എന്നാണ് പുസ്തകത്തിന്റെ പേര്. അൽ ഖാസിമിയുടെ 83 ആമത്തെ പുസ്തകമാണിത്.
1783ലെ ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തെക്കുറിച്ചുള്ള വിപുലമായ പഠനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കൂടാതെ ബഹ്റൈനിലെ ബനീ ഉത്ബ ഭരണത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണവും ആശയവും വ്യക്തമായ ധാരണകളും മറ്റും രേഖപ്പെടുത്തിയ വാർത്തകളുമൊക്കെ ഈ പുസ്തകം വായിക്കുന്നവർക്ക് ലഭിക്കുമെന്ന് അൽ ഖാസിമി കൂട്ടിച്ചേർത്തു. ചരിത്രം, നാടകം, അന്വേഷണം, ജീവചരിത്രം, സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലയിലെല്ലാം ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.