സൗദി അറേബ്യയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുകയും സേവന സജ്ജരാക്കുകയും ചെയ്യും. അതേസമയം ബോയിങ് 787–9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്ല്യു അറിയിച്ചു.
താൽപര്യമുള്ളവർക്ക് റിയാദ് എയറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ആഴ്ചകൾക്കകം തന്നെ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കും. 2025ൽ റിയാദ് എയറിന്റെ സേവനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.