വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ഉപകരണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ്. മനുഷ്യരെ സംരക്ഷിക്കുന്നതിലും സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും സ്മോക്ക് അലാറം പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഇത് ജീവഹാനി ഒഴിവാക്കാനും ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
കെട്ടിടത്തിൽ തീപിടിത്തമുണ്ടായാൽ അത് നേരത്തെ തന്നെ അറിയിക്കുന്നതാണ് സ്മോക്ക് അലാറത്തിന്റെ പ്രാധാന്യമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു, കാരണം ഇത് പുകയുടെ സ്ഥാനം കണ്ടെത്താനും തീയെ വേഗത്തിൽ നേരിടാനും സഹായിക്കുന്നു.
സ്മോക്ക് അലാറം പ്രവർത്തിക്കുന്നത് വലിയ ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ്, വീടുകളിലെ താമസക്കാർക്കും തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകും.