കാനഡ ഓപ്പൺ ബാഡ്മിൻ്റൺ കീരിടത്തിൽ മുത്തമിട്ട് ലക്ഷ്യ സെൻ

Date:

Share post:

കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യൻ താരം ലക്ഷ്യ സെൻ. ഫൈനലിൽ ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് 21-കാരനായ ലക്ഷ്യ സെൻ കിരീടത്തിൽ മുത്തമിട്ടത്. താരത്തിന്റെ രണ്ടാം സൂപ്പർ 500 കിരീടമാണിത്. 2022-ലെ ഇന്ത്യ ഓപ്പൺ മത്സരത്തിലും താരം കിരീടം ചൂടിയിരുന്നു.

കടുത്ത പോരാട്ടത്തിനൊടുവിലാണ് താരം ലി ഷിഫെങ്ങിനെ കീഴടക്കിയത്. 21-18, 22-20 ആയിരുന്നു സ്കോർ നില. ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനിലിൽ പ്രവേശിച്ചത്.

2022 ഓഗസ്റ്റിൽ നടന്ന ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലാണ് ലക്ഷ്യ അവസാനമായി ഫൈനൽ കളിച്ചത്. അതിനുശേഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്ന താരം റാങ്കിങ്ങിൽ 19-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരുന്നു. എന്നാൽ കാനഡ ഓപ്പണിൽ കിരീടം ചൂടിയതോടെ പഴയസ്ഥാനം നേടുമെന്ന കാര്യത്തിൽ സംശയമില്ല. ‌

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...