യുഎഇയിലും കുവൈറ്റിലും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഇരു രാജ്യങ്ങളിലേക്കും ഇനി തിരികെ പ്രവേശിക്കാനാവില്ല. ഇവരുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ-ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ബാധകമാവുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിൽ കൃത്രിമം നടത്തിയതിന് ശേഷം കുവൈറ്റിലേക്കും തിരിച്ചും പോകുന്നവരെ പുതിയ സംവിധാനം വഴി പിടികൂടും. മാനവശേഷി, ട്രാഫിക്, ക്രിമിനൽ സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്‌നോളജി, മന്ത്രിതല സമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം. ജിസിസി രാജ്യങ്ങളുമായി പരസ്പരം ഇലക്ട്രോണിക് ബന്ധം സ്ഥാപിക്കുന്നതോടെ കുറ്റവാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സാധിക്കുമെന്ന് വിലയിരുത്തി.