വേനൽ കടുത്തതോടെ സജീവമായി ഈന്തപ്പഴ വിപണി

Date:

Share post:

വേനൽ ശക്തിപ്രാപിച്ചതോടെ യുഎഇയിൽ ഈന്തപ്പഴ വിപണി സജീവമായി. ഇതോടെ ​ഗൾഫ് മേഖലയിൽ ഈന്തപ്പഴ മേളകൾ ആരംഭിച്ചുതുടങ്ങി. പകുതി പഴുത്ത ഈത്തപ്പഴമായ റുതബാണ് ഇപ്പോൾ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ കാലമാണ് ഇവയുടെ ലഭ്യതയെന്നതിനാൽ റുതബിന് ആവശ്യക്കാർ ഏറെയാണ്.

ബിസ്ർ, റുതബ്, തമർ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് ഈത്തപ്പഴങ്ങൾക്കുള്ളത്. ഒമാനിൽ നിന്നാണ് റുതബ് പ്രധാനമായും രാജ്യത്തെത്തുന്നത്. വളരെ മൃദുവായതും കരിച്ചപഞ്ചസാരയുടെ രുചിയുമുള്ളതാണ് ഈ പഴങ്ങൾ. പ്രാദേശിക ഉൽപാദനത്തിന് മുമ്പെത്തുന്ന റുതബ് പ്രത്യേക ആഘോഷവേളകൾക്ക് ഉപയോ​ഗിച്ചുവരുന്നവയാണ്. പ്രാദേശിക ഫാമുകളിൽനിന്ന് റുതബ് കൂടുതൽ എത്തുന്നതോടെ വിലയിലും കുറവുണ്ടാകും.

റുതബ് ഈത്തപ്പഴത്തേക്കാൾ രണ്ടിരട്ടി കലോറിയാണ് തമർ പഴങ്ങളിലുള്ളത്. സീസൺ ആരംഭിക്കുന്നതോടെ മുന്തിയ ഇനം മുതൽ സാധാരണ ഈത്തപ്പഴം വരെ വിപണിയിൽ സജീവമാകും. അവയിൽ ചിലതായ ഖലാസ്, ബൂമാൻ, ഖനേസി, ദബ്ബാസ്, ഷിഷി, റുതാബ് തുടങ്ങിയ ഈന്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...