യുഎഇയിൽ ഇന്ന് ചൂട് കുറയും. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസും ദുബായിൽ 33 ഡിഗ്രി സെൽഷ്യസ് ആയും താപനില കുറയുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കൂടാതെ ഉൾപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും 34 ഡിഗ്രി സെൽഷ്യസ് വരെയായി താപനില കുറയുമെന്നുമാണ് വിലയിരുത്തുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ താപനില ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസിൽ ഉയരാനും സാധ്യതയുണ്ട്.
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഉച്ചയോടെ മേഘങ്ങൾ കിഴക്കോട്ട് നീങ്ങിത്തുടങ്ങും. ഇന്ന് രാത്രിയിലും നാളെ രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. കൂടാതെ പകൽ സമയത്ത് വടക്ക് – കിഴക്കൻ മേഖലകളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതായും വിലയിരുത്തുന്നുണ്ട്.