ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ഇര. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിട്ടയക്കണമെന്നും അയാള്‍ തെറ്റ് മനസിലാക്കിയെന്നും ഇരയായ ആദിവാസി യുവാവ് ദഷ്മത് റാവത്ത് പറഞ്ഞു.
ഐ.പി.സി 294, 504 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. അനധികൃത നിര്‍മ്മാണം കണ്ടെത്തിയതോടെ ഇയാളുടെ വീടിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഇടിച്ചു നിരത്തുകയും ചെയ്തു.
പ്രതിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഭോപ്പാലില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇരയായ ആദിവാസി യുവാവിന്റെ കാല്‍കഴുകി ക്ഷമ ചോദിച്ചിരുന്നു.