കനത്ത ചൂട്, വാഹനങ്ങളിൽ അമിത ഭാരം കയറ്റരുതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 

Date:

Share post:

രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ അമിത ഭാരം കയറ്റരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചരക്കുകൾക്ക് 60 സെന്റിമീറ്ററിലധികം ഉയരം പാടില്ലെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. റോഡും അന്തരീക്ഷവും കനത്ത ചൂട് മൂലം പൊള്ളുന്ന സാഹചര്യത്തിൽ വാഹനങ്ങളിലെ അമിത ഭാരം അപകടത്തിനു കാരണമാകും എന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം ദീർഘ ദൂര യാത്ര പോകുന്ന വാഹനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. ഭാരം കൂടുതൽ കയറ്റുകയാണെങ്കിൽ ഈ വാഹനങ്ങളുടെ പെർമിറ്റ് പരിശോധിക്കുമെന്നും മന്ത്രാലയം അറിയിപ്പ് നൽകി. കൂടാതെ ചെറു വാഹനങ്ങളിൽ അമിത ഭാരം കയറ്റിയാൽ 500 ദിർഹം പിഴ ഈടാക്കും. വാഹനത്തിലുള്ള ചരക്ക് ഭദ്രമാക്കേണ്ടത് വാഹന ഉടമയുടെ ബാധ്യതയാണെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവി ബ്രിഗേഡിയർ ഹുസൈൻ അൽ ഹാരിസി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം തുടക്കമിട്ട ഉഷ്ണകാല ക്യാംപയിന്റെ ഭാഗമായി റോഡുകൾ നിരീക്ഷിക്കുകയും ചെയ്യും. ചൂടുകാലത്ത് റോഡ് മാർഗം യാത്രകൾ കൂടിയ സാഹചര്യത്തിൽ സുരക്ഷിതത്വം ഒരുക്കുകയാണ് ലക്ഷ്യമെന്നും ഹുസൈൻ കൂട്ടിച്ചേർത്തു.

യാത്രയിൽ മിതമായ വേഗവും മുന്നിലെ വാഹനവുമായി സുരക്ഷിത അകലവും പാലിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ ടയറുകൾ കാര്യക്ഷമമാക്കുകയും ഇൻഡിക്കേറ്റർ അടക്കമുള്ള ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മെയിന്റനൻസ് നടത്താത്ത വാഹനങ്ങൾ നിരത്തിലിറക്കരുത്. അതേസമയം ക്യാംപയ്ന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ട്രാഫിക് സുരക്ഷാ നിർദേശങ്ങളടങ്ങിയ ബ്രോഷറുകളും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ സമൂഹമാധ്യമങ്ങൾ വഴിയും ആഭ്യന്തര മന്ത്രാലയം ഗതാഗത സുരക്ഷാ ബോധവൽക്കരണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...