സഹകരണ കരാറിൽ ഒപ്പുവെച്ച് കോപ്28 പ്രസിഡന്റും പാക് പ്രധാനമന്ത്രിയും

Date:

Share post:

ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 പ്രസിഡന്റും പാക് പ്രധാനമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. കോപ്28ന്റെ നിയുക്ത പ്രസിഡന്റും യുഎഇയുടെ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയുമായ സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ഇസ്ലാമാബാദിലെത്തിയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്തത്.

പാകിസ്താനിൽ പുനരുപയോഗ ഊർജ പദ്ധതി വികസിപ്പിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും യുഎഇ സഹകരിക്കുമെന്ന് വാ​ഗ്ദാനം ചെയ്യുകയും ഇതുസംബന്ധിച്ച സഹകരണ കരാറിൽ ഇരുവരും ഒപ്പുവെക്കുകയുമായിരുന്നു. 2030ഓടെ പുനരുപയോഗ ഊർജശേഷി മൂന്നിരട്ടിയായി വർധിപ്പിക്കുക, കാലാവസ്ഥ വ്യതിയാനത്തിന് പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾ തേടുക, കാലാവസ്ഥ നഷ്ടപരിഹാര ഫണ്ട് അനുവദിക്കുക തുടങ്ങി കോപ്28ൽ ചർച്ചചെയ്യേണ്ട പ്രധാന അജണ്ടകൾ സംബന്ധിച്ച് ഇവരുവരും ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...