പരിഷ്കരിച്ച ട്രാഫിക് നിയമത്തിന് പിന്നാലെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ച് ദുബായ് പോലീസ്. ദുബായ് എമിറേറ്റിൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ (29) ന്റെ ചില ആർട്ടിക്കിളുകൾ ഭേദഗതി ചെയ്ത് 2023 ലെ ഡിക്രി നമ്പർ (30) പുറത്തിറക്കിയിരിക്കുന്നു. ഈ നിയമത്തിലാണ് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
ദുബായ് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തിയുടെ സാന്നിധ്യത്തിൽ ദുബായ് പോലീസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം.
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ, ലഫ്റ്റനന്റ് കേണൽ ഡോ. സൗദ് അൽ റുമൈത്തി, കമ്മ്യൂണിറ്റി ഹാപ്പിനസ് ജനറൽ ഡിപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി അവയർനസ് ഡയറക്ടർ, നിരവധി ഓഫീസർമാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയുടെ നിർദ്ദേശപ്രകാരമാണ് കാമ്പെയ്ൻ, പ്രാഥമികമായി രൂപകൽപ്പന ചെയ്ത പുതിയ നിയമ ഭേദഗതികളെക്കുറിച്ച് എല്ലാ വാഹനമോടിക്കുന്നവരിലും നിയമ അവബോധം വളർത്താൻ കാമ്പെയ്ൻ ലക്ഷ്യം വെയ്ക്കുന്നതായി മേജർ ജനറൽ അൽ ഗൈതി വ്യക്തമാക്കി.