2030 ഓടെ ഗ്യാസ് ഉൽപ്പാദനം 50മുതൽ 60 ശതമാനം വരെ വർദ്ധിപ്പിക്കാനൊരുങ്ങി സൗദി. വ്യവസായങ്ങളുടെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി 2030 ഓടെ വാതക ഉൽപ്പാദനം 50-60 ശതമാനം വരെ വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ സൗദി അരാംകോയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എൻജി. അമിൻ നാസർ പ്രഖ്യാപിച്ചു.
2030 ഓടെ ഊർജ ഉൽപ്പാദനം വർധിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പ്രതിദിനം 13 ദശലക്ഷം ബാരലിലെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമിൻ നാസർ വ്യക്തമാക്കി. വിയന്നയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) അന്താരാഷ്ട്ര സിമ്പോസിയത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തിൽ ബ്ലൂ ഹൈഡ്രജൻ ഉൽപ്പാദനം 11 ദശലക്ഷം ടണ്ണിലെത്തിക്കാനും കാർബൺ സംഭരണം വർധിപ്പിക്കാനും അരാംകോ ലക്ഷ്യമിടുന്നതായി നാസർ പറഞ്ഞു.