യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യുകെ പ്രധാനമന്ത്രി ഋഷി സുനകും തമ്മിൽ ടെലിഫോൺ ചർച്ചനടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും 2021ൽ പ്രഖ്യാപിച്ച ഭാവി പങ്കാളിത്തം സംബന്ധിച്ച ധാരണകൾ വിപുലീകരിക്കുകയും ലക്ഷ്യമിട്ടായിരുന്നു ചർച്ച.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കെവരിക്കുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം പിന്തുണ നൽകും.തുടർ പദ്ധതികൾ സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. തുടങ്ങിവെച്ച പദ്ധതികൾ പൂർത്തീകരിക്കുക, പുതിയ പദ്ധതികൾ ആരംഭിക്കുക തുടങ്ങിയ ചർച്ചകളും വിശകലനങ്ങളും ഇരുവരും പങ്കുവച്ചു.
പരസ്പര താൽപര്യമുള്ള വിവിധ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും നേതാക്കളുടെ ചർച്ചയുടെ ഭാഗമായി. അന്താരാഷ്ട്ര തലത്തിലും അറബ് മേഖലയിലും സമാധാനവും സ്ഥിരതയും ഉറപ്പാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.