ബലിപ്പെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ വർദ്ധനവ്. ആറ് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് പൊതുഗതാഗത വകുപ്പിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
മെട്രോ ഉൾപ്പടെയുളള സംവിധാനങ്ങൾ 6.396 ദശലക്ഷം യാത്രികരാണ് ഉപയോഗപ്പെടുത്തിയത്. മെട്രോയ്ക്ക് പുറമെ ബസ് ട്രാം, ടാക്സി സർവ്വീസുകളും നിരവധി ആളുകൾ ഉപയോഗപ്പെടുത്തി. മുൻ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 14 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2.39 ദശലക്ഷം യാത്രികർ മെട്രോ സേവനങ്ങൾ പ്രയോജനപ്പെടുത്തിയപ്പോൾ 1.41 ദശലക്ഷം പേരാണ് ദുബായിലെ ബസ് സേവനങ്ങൾ ഉപയോഗിച്ചത്. 1.97 ദശലക്ഷം യാത്രികർ ടാക്സി സേവനങ്ങൾ ഉപയോഗിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു.