അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഊർജ മേഖലയിൽ 54 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് യുഎഇ. 2031 ഓടെ ശുദ്ധമായ ഊർജത്തിന്റെ വിഹിതം ദേശീയ മൊത്തത്തിന്റെ 30 ശതമാനമായി ഉയർത്താനും യുഎഇ ലക്ഷ്യമിടുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബിയിലെ കാസർ അൽ വതാനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്നത് വർധിപ്പിക്കാനും ഊർജ കാര്യക്ഷമത മെച്ചപ്പെടുത്താനും ശുദ്ധമായ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള യുഎഇ ദേശീയ ഊർജ തന്ത്രം 2050-ന്റെ പദ്ധതിയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി. ഊർജ മേഖലയിൽ നവീകരണവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഊർജ സാങ്കേതികവിദ്യകളിലെ ഗവേഷണ വികസന പരിപാടികളെയും ഈ പദ്ധതി പിന്തുണയ്ക്കും.
مجلس الوزراء برئاسة صاحب السمو الشيخ محمد بن راشد يعتمد الاستراتيجية الوطنية للطاقةوالاستراتيجية الوطنية للهيدروجين. واستحداث وزارة للاستثمار، وتعيين سمو الشيخة مريم بنت محمد بن زايد آل نهيان رئيسة للمركز الوطني لجودة التعليم pic.twitter.com/uLVsHCGxlu
— UAEGOV (@UAEmediaoffice) July 3, 2023