ആറ് തവണ കൊല്ലാൻ ശ്രമിച്ചു; സിപിഎമ്മുകാരുടെ തന്നെ രഹസ്യസഹായത്താൽ രക്ഷപെട്ടെന്ന് കെ സുധാകരൻ

Date:

Share post:

സിപിഎം തന്നെ ആറുതവണ വധിക്കാൻ ശ്രമിച്ചിട്ടുണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സാക്ഷികൾക്ക് ഭീഷണിയുള്ളതിനാൽ ഒരു കേസിലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല. തന്നെ വധിക്കാൻ ശ്രമിച്ചവർ ഇപ്പോൾ പാർട്ടിയും ഭരണത്തിലും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

1992ൽ താൻ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് വധശ്രമ പരമ്ബരകൾ ഉണ്ടായത്. സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യ സഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ട്‌. പയ്യന്നൂർ, താഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്ബ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങൾ താൻ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിന്റെ നമ്ബർ പ്ലേറ്റ് മാറ്റിയും കാർ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെട്ടതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇപ്പോൾ തനിക്കെതിരേ മൊഴി നൽകിയ പ്രശാന്ത് ബാബു കണ്ണൂരിൽ നിന്ന് സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ കൂത്തുപറമ്ബിൽ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോൾ ഗൃഹപ്രവേശനത്തിന് തന്നെ നിർബന്ധപൂർവം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോൾ ഒരു സിപിഎമ്മുകാരൻ തന്റെ പിഎയെ വിളിച്ച്‌ വരരുതെന്ന് കട്ടായം വിലക്കി. തുടർന്ന് നിജസ്ഥിതി അറിയാൻ താൻ ഒരു പാർട്ടി പ്രവർത്തകനെ അയയ്ക്കുകയും അയാൾ സൈക്കിൽ പോയി നോക്കിയപ്പോൾ, വഴിമധ്യേയുള്ള ക്വാറിയിൽ ഒരുപറ്റം സിപിഎമ്മുകാർ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടിൽ കയറി തന്നെ ഫോൺ ചെയ്തതുകൊണ്ടാണ് അന്ന് പോകാതിരുന്നതെന്ന് സുധാകരൻ പറഞ്ഞു.

പേരാവൂർ വെള്ളാർ പള്ളിക്കടുത്തു വച്ച്‌ തന്റെ അംബാസിഡർ കാറിന് ബോംബെറിഞ്ഞുവെന്നും സുധാകരൻ ആരോപിക്കുന്നു. കാറിന്റെ പിറകിലെ ഗ്ലാസ് തകർത്ത് ബോംബ് പൊട്ടിത്തെറിച്ചപ്പോൾ തന്റെ തൊട്ടടുത്തുണ്ടായിരുന്ന സ്യൂട്ട് കേസാണ് കവചമായി മാറിയത്. കാർ തകർന്നുപോകുയും കൂടെയുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. താഴെ ചൊവ്വയിൽ വച്ച്‌ കാറിലുണ്ടായിരുന്ന മൂത്ത സഹോദരനെ ആൾമാറിയാണ് ബോംബെറിഞ്ഞത്. താനുമായി സാമ്യമുള്ള പട്ടാളക്കാരനായ ജേഷ്ഠസഹോദരൻ അവധിക്ക് വന്നപ്പോൾ വീട്ടിലെ കുരുമുളകും അടയ്ക്കയും മറ്റും വില്ക്കാൻ തന്റെ കാറിൽ പോകുകയായിരുന്നു. സിപിഎം സംഘം ഡ്രൈവറുടെ കൈവെട്ടിയ ശേഷമാണ് ബോംബെറിഞ്ഞത്. തലകുത്തി മറിഞ്ഞ കാറിന്റെ ചില്ലുപൊട്ടിച്ച്‌ ജേഷ്ഠൻ ബോംബെറിഞ്ഞതിനെ തുടർന്നുണ്ടായ പുകപടലത്തിലൂടെ നിലത്തിഴഞ്ഞ് രക്ഷപ്പെട്ടുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

സിപിഎമ്മുകാർ രക്തസാക്ഷിയായി കൊണ്ടാടുന്ന നാല്പാടി വാസുവിന്റെ മരണം തനിക്കെതിരേ നടന്ന ബോംബാക്രമണത്തെ തുടർന്നാണ്. കണ്ണൂരിലെ അക്രമപരമ്ബരകൾക്കെതിരേ താൻ സമാധാന സന്ദേശയാത്ര നടത്തിയപ്പോൾ മട്ടന്നൂർ അയ്യല്ലൂരിൽ വച്ച്‌ കല്ലേറ് ഉണ്ടായി. താൻ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് അടിച്ചുതകർത്ത് തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് അക്രമസക്തമായ സിപിഎം സംഘത്തിന് നേരേ ഗൺമാൻ വെടിവച്ചത്. നാല്പാടി വാസു അന്നു ഡിവൈഎഫ്‌ഐ പ്രവർത്തകനൊന്നുമല്ല. ചായ കുടിക്കാൻ പീടികയിലെത്തിയ വാസു ബഹളം കേട്ട് ഒരു മരത്തിന്റെ ഇലകൾക്ക് മറഞ്ഞ് നിന്നപ്പോഴാണ് വെടിയേറ്റത്.

സിപിഎമ്മിന്റെ ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകനെ കാണാൻ പയ്യന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് മറ്റൊരു ആക്രമണം ഉണ്ടായത്. അന്ന് ഗൺമാൻ ആകാശത്തേക്ക് വെടിവച്ചതുകൊണ്ടുമാത്രം താൻ രക്ഷപ്പെട്ടു. ഹൈക്കോടതി നിർദേശ പ്രകാരം അന്ന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്ന ഏക എംഎൽഎ താനായിരുന്നെന്ന് സുധാകരൻ അനുസ്മരിച്ചു. ഡിസിസി ഓഫീസീൽ നിന്ന് രാത്രി വൈകിയിറങ്ങുന്ന താൻ ഒരു ദിവസം രാത്രി പത്തരയോടെ ഇറങ്ങുമ്ബോഴാണ് താഴെചൊവ്വയിൽ സിപിഎം കൊലയാളികൾ കാത്തിരിക്കുന്ന വിവരം ഒരാൾ വിളിച്ചുപറഞ്ഞത്. കാറിന്റെ നമ്ബർ പ്ലേറ്റ് മാറ്റി ആ പ്രദേശത്തുകൂടി കടന്നുപോയപ്പോൾ ബോംബുമായി കാത്തിരിക്കുന്ന കൊലയാളി സംഘത്തെ താൻ കണ്ടെന്നും സുധാകരൻ പറയുന്നു. സിപിഎം തയാറാക്കിയ നിരവധി വധശ്രമങ്ങൾ പല കാരണങ്ങളാൽ നടക്കാതെപോയതിനെക്കുറിച്ച്‌ പിന്നീട് താൻ കേട്ടിട്ടുണ്ട്. സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ല. ദൈവം വിച്ചാരിച്ചാലേ അതു നടക്കൂ എന്ന് ദൈവവിശ്വാസിയായ താൻ വിശ്വസിക്കുന്നു. ജീവൻ കൊടുക്കാൻ തയാറായി തന്നെ സംരക്ഷിക്കുന്ന പാർട്ടിക്കാർക്ക് വേണ്ടി താൻ ജീവൻ കൊടുത്തും പോരാടുമെന്ന് കെ സുധാകരൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...