ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസിലിക്കോ മെഡിസിൻ, രോഗികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് “രൂപകൽപന ചെയ്ത” മരുന്ന് പരീക്ഷിക്കാൻ തുടങ്ങി.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസിലിക്കോ മെഡിസിന്, അബുദാബിയിൽ ഒരു ഗവേഷണ വികസന കേന്ദ്രം ഉണ്ട്, ശ്വാസകോശത്തിലുളള മുറിവുകളിലേക്കും ശ്വാസതടസ്സത്തിലേക്കും നയിക്കുന്ന വിട്ടുമാറാത്ത ശ്വാസകോശ രോഗമായ ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് ചികിത്സിക്കുന്നതിനുള്ള മരുന്നാണ് നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്തത്.
യുഎസിലെയും ചൈനയിലെയും സൈറ്റുകളിൽ പഠനത്തിൽ പങ്കെടുക്കാൻ 60 പേരെ കൂടി റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടുകൊണ്ട്, രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഭാഗമായി ഈ ആഴ്ച രോഗികളിൽ ആദ്യ ഡോസ് പൂർത്തിയാക്കിയതായി അധിക്യതർ പറഞ്ഞു.
വിട്ടുമാറാത്ത ശ്വാസകോശ രോഗമായ ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് (ഐപിഎഫ്) ചികിത്സിക്കുന്നതിനായി ചൈനയിലെ ഒരു രോഗിക്ക് INS018_055 മരുന്ന് നൽകിയതായും കമ്പനി അധിക്യതർ അറിയിച്ചു. മരുന്നിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ വിലയിരുത്താനാണ് 12 ആഴ്ചത്തെ ട്രയൽ ആണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.