കടംവാങ്ങിയവരുടെ കണക്കുപുസ്തകം തീയിലിട്ട് ചാമ്പലാക്കി വ്യവസായി. പണം തിരികെ തരാനുളള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നെന്നും സൌദി വ്യവസായിയായ സലിം ബിൻ ഫദ്ഗാൻ അൽ റാഷിദി വ്യക്തമാക്കി.
ഇതെല്ലാം പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങളാണെന്ന് തീയിലേക്ക് ഇട്ടുകൊണ്ട് വ്യവസായി പറയുന്നണ്ട്. ഹജ്ജ് മാസത്തിൻ്റെ പവിത്രത ഉൾക്കൊണ്ടാണ് തൻ്റെ തീരുമാനമെന്നും അദ്ദേഹം പറയുന്നു. ദ്യശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സലിം ബിൻ ഫദ് ഗാന് ലോകമെമ്പാടുനിന്നും അഭിനന്ദനങ്ങളും എത്തി.
തുറസ്സായ സ്ഥലത്താണ് വ്യവസായി വിറകുകൂട്ടി തീയുണ്ടാക്കിയത്. ശേഷം വിലപ്പെട്ട ഡയറികളും പേപ്പറുകളും തീയിലേക്ക് ഇടുന്നതും വ്യക്തമാണ്. ഈദ് അൽ അദ്ഹയോട് അനുബന്ധിച്ച പ്രചരിച്ച ദൃശ്യങ്ങളും വ്യവസായിയുടെ നിലപാടും വളരെ വേഗമാണ് ലോക ശ്രദ്ധ നേടിയത്.