പാരിസ്ഥിതിക പ്രശ്നങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനം പ്രോൽസാഹിപ്പിക്കാൻ ധാരണയിലെത്തി ഫാൻസും യുഎഇയും. ഹൈഡ്രജൻ, ആണവ ഊർജങ്ങൾ ഇന്ധനമായി ഉപയോഗിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചു. ആണവോർജവും ഹൈഡ്രജനും ഭാവിയുടെ ഇന്ധനമായി ഉപയോഗിക്കാനും ഇതുവഴി കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനുമാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.
ഗ്രീൻ ഹൈഡ്രജൻ, സോളാർ പ്ലാന്റുകൾ, കാറ്റാടി പദ്ധതികൾ തുടങ്ങിയ പുനരുജ്ജീവന ഇന്ധന മേഖലയിൽ വർധവനുണ്ടാക്കി രാജ്യത്തിന്റെ നിക്ഷേപം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ധന, ഊർജ്ജ വ്യവസായങ്ങളിൽ നിന്ന് കാർബൺ പുറന്തള്ളുന്നത് പൂർണമായും ഒഴിവാക്കാൻ വൻകിട പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുന്നതിന്റെ മുന്നോടിയാണിത്. കൂടാതെ നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളും ഇതുവഴി ഒഴിവാക്കപ്പെടും.