ചൂടേറിയതോടെ മദ്ധ്യാഹ്ന അവധി പ്രഖ്യാപിച്ച് യുഎഇ. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ മൂന്നമാസത്തേക്കാണ് ഉച്ചവിശ്രമം നടപ്പിലാക്കുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന പുറം ജോലികൾക്ക് വിലക്കെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്നുള്ള അപകടങ്ങളിൽ ഒഴിവാക്കുന്നതിനുമാണ് ഉച്ച വിശ്രമം അനുവദിച്ചത്. ചട്ടങ്ങൾക്ക് അനുസൃതമായാണ് നിയമം നടപ്പാക്കുക.
രാജ്യത്ത് തുടര്‍ച്ചയായ 18-ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പാക്കുന്നത്. ചൂടുകൂടന്നത് മൂലം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യക്ഷയവും അപകടവും ഗണ്യമായി കുറയ്ക്കാന്‍ നിയമം സഹായിച്ചെന്ന് ഇന്‍സ്പക്ഷൻ അഫയേഴ്‌സ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ-സെക്രട്ടറി മൊഹ്‌സെൻ അൽ നാസി വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ പരിശോധനകൾ ഉണ്ടാകുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികൾ ഉണ്ടാകുമെന്നും മാനവവിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.