യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ ഏരിയാട് പേബസാർ പുറക്കലത്ത് വീട്ടിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് സബീഹ് (25) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം മരുഭൂമിയിലേക്ക് യാത്രപോകുന്നതിനിടെ ദുബായ്-അൽഐൻ റോഡിലെ റുവയ്യയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. മണലിൽ പൂണ്ടുപോയ മറ്റൊരു വാഹനത്തെ സഹായിക്കുന്നതിനായാണ് സബീഹ് കാറിൽ നിന്ന് ഇറങ്ങിയത്. സഹായിക്കുന്നതിനിടെ മണൽ തെറിച്ച് കണ്ണിലേക്ക് വീണപ്പോൾ അബദ്ധത്തിൽ റോഡിലേക്ക് നീങ്ങുകയും പിറകെ വന്ന ഇവരുടെ തന്നെ സുഹൃത്തുക്കളുടെ വാഹനം വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായ് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.